തെലങ്കാനയിലെ സൂര്യപെടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര് മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ഹൈദരബാദ്-വിജയവാഡ റൂട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്....
അജ്മാനിലെ അല്‍ ഹൂത്ത് ഷോപ്പിങ് സെന്ററില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയായിരുന്നു അപകടം. ആളപായമില്ല. തീ കൂടുതല്‍ പടരാതിരിക്കാന്‍ ഉടന്‍ തന്നെ അടിയന്തരനടപടികള്‍ സ്വീകരിച്ചതായി അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍...
ഐഎസ് ഭീകരരില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും സംസ്ഥാന സമിതിയംഗം സി.എന്‍.മോഹനനും സന്ദര്‍ശിച്ചു. ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും എത്താത്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം...
കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കപ്പലിലെ ജോലിക്കിടെ രാവിലെ 9.30ഓടെയാണ് സംഭവം.
യെമനില്‍ ഐഎസ് ഭീകരരില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. ബംഗ്ലൂരുവില്‍ നിന്ന് രാവിലെ 7 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. രാഷ്ട്രീയ നേതാക്കളുടെയും സഭാ...
നെടുമ്പാശേരിയില്‍ എത്തിയ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ എത്താത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രിയെ എങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ അയക്കാമായിരുന്നുവെന്ന്...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും....
പാചകവാതക വില വര്‍ദ്ധിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78 രൂപയുമാണ് കൂടിയത്. വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കൂടിയ വില സബ്സിഡിയായി...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര. അറസ്റ്റിലായ നാല് പേരെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി...
കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം പോലെയാകും അതിവേഗ ട്രെയിന്‍ സംവിധാനമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഈ പദ്ധതി ജനങ്ങളെ കൊല്ലുമെന്നും സുരക്ഷ ഉള്‍പ്പെടെയെല്ലാം ഇല്ലാതാക്കുമെന്നും ചിദംബരം പറഞ്ഞു....