കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം പോലെയാകും അതിവേഗ ട്രെയിന്‍ സംവിധാനമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഈ പദ്ധതി ജനങ്ങളെ കൊല്ലുമെന്നും സുരക്ഷ ഉള്‍പ്പെടെയെല്ലാം ഇല്ലാതാക്കുമെന്നും ചിദംബരം പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതല്ല, സമ്പന്നര്‍ക്കും മറ്റ് ഉന്നതര്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
റെയില്‍വേ പണം ചെലവഴിക്കേണ്ടത് സുരക്ഷക്കും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്, അതിവേഗ ട്രെയിനിനു വേണ്ടിയല്ലെന്നും ചിദംബരം പറഞ്ഞു. മുംബൈയിലെ എല്ഫിന്സ്റ്റണ് സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേര് മരിച്ച സംഭവത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.