യെമനില്‍ ഐഎസ് ഭീകരരില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. ബംഗ്ലൂരുവില്‍ നിന്ന് രാവിലെ 7 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്.
രാഷ്ട്രീയ നേതാക്കളുടെയും സഭാ പ്രതിനിധികളുടെയും വന്‍ നിരതന്നെ ഫാ. ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎല്‍എമാരായ ഹൈബി ഈഡന്, വി.ഡി. സതീശന്, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാനെത്തി.