Kozhikode

ജനസാഗരമായി സൈലം എക്സലൻസ് അവാർഡ് സെറിമണി; പഠനമികവു കാട്ടിയ പത്താം ക്ലാസുകാർക്ക് ആദരം

കോഴിക്കോട്: കേരളത്തിൽ SSLC യ്ക്ക് ഫുൾ A+, സിബിഎസ്ഇ പത്താം ക്ലാസിൽ ഫുൾ A1 എന്നിവ ലഭിച്ച പതിനായിരത്തിലധികം കുട്ടികളെ കോഴിക്കോട് വച്ച് സൈലം ആദരിച്ചു. സൈലം അവാർഡ് വാങ്ങാൻ എത്തിയ കുട്ടികളെക്കൊണ്ട് സംസ്ഥാനത്തെ വലിയ അവാർഡ് ദാന ചടങ്ങുകളിൽ ഒന്നിനാണ് കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റർ സാക്ഷ്യം വഹിച്ചത്.

അവാർഡ് ശില്പ൦, പ്രശസ്തി പത്ര൦, അവാർഡ് മെഡൽ, സ്കോളർഷിപ്പ് വൗച്ചർ എന്നിവയാണ് ‘സൈലം എക്സലൻസ് അവാർഡിന്റെ’ ഭാഗമായി കുട്ടികൾക്ക് നൽകിയത്.

സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവങ്ങളില്‍ ഒന്നാണ് സൈലം. 30 യൂ ട്യൂബ് ചാനലുകളിലൂടെ 20 ലക്ഷത്തിലധികം കുട്ടികളാണ് സൈലത്തിൽ പഠിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്കാരങ്ങൾ നടത്തിയാണ് സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മൂന്നു വർഷം കൊണ്ട് മികച്ച ബ്രാന്‍ഡായി വളർന്നത്.

അവാർഡ് ദാന ചടങ്ങിൽ എ.പ്രദീപ് കുമാർ, ഡോ.എ.കെ.അബ്ദുൽ ഹക്കീം, ഗീത പ്രസാദ്, സൈലം സി.ഇ.ഒ ഡോ. അനന്തു. എസ്, സൈലം ഡയറക്ടർമാരായ ലിജീഷ് കുമാർ, ഡോ.വി.പി. പ്രവീൺ, വിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top