പാചകവാതക വില വര്‍ദ്ധിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78 രൂപയുമാണ് കൂടിയത്. വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കൂടിയ വില സബ്സിഡിയായി തിരികെ ലഭിക്കും.
സെപ്റ്റംബര്‍ ആദ്യം ഏഴു രൂപ കൂട്ടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. വരുന്ന മാര്‍ച്ചോടെ സബ്സിഡി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് വില വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ് മുതല്‍ നാലു രൂപ വീതമാണ് കൂട്ടാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ 2.31 രൂപ മാത്രമേ കൂട്ടിയുള്ളൂ. ആ കുറവും ചില്ലറയും ചേര്‍ത്താണ് സെപ്റ്റംബറില്‍ ഏഴു രൂപ വര്‍ധിപ്പിച്ചത്.