ഐഎസ് ഭീകരരില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും സംസ്ഥാന സമിതിയംഗം സി.എന്‍.മോഹനനും സന്ദര്‍ശിച്ചു. ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും എത്താത്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കളുടെ സന്ദര്‍ശനം.
ഒരു മന്ത്രിയെ എങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ അയക്കാമായിരുന്നുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു.