ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര. അറസ്റ്റിലായ നാല് പേരെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവരുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും റൂറല്‍ എസ് പി പറഞ്ഞു.
ഡി.വൈ.എസ്.പി ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം വെളിപ്പെടുത്തുമെന്നും തെളിവ് ശേഖരിച്ച ശേഷം മാത്രമേ ആരെല്ലാം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയാനാകൂവെന്നും റൂറല്‍ എസ് പി വ്യക്തമാക്കി.