അജ്മാനിലെ അല്‍ ഹൂത്ത് ഷോപ്പിങ് സെന്ററില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയായിരുന്നു അപകടം. ആളപായമില്ല. തീ കൂടുതല്‍ പടരാതിരിക്കാന്‍ ഉടന്‍ തന്നെ അടിയന്തരനടപടികള്‍ സ്വീകരിച്ചതായി അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടസമുച്ചയത്തില്‍ നിന്നുള്ള കറുത്തപുക പ്രദേശത്താകെ വ്യാപിച്ചു. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. അജ്മാന് സിവില്‍ ഡിഫന്‍സും അജ്മാന് പൊലീസും സംയുക്തമായി പ്രദേശത്തെ ഗതാഗതം നിയന്ത്രിച്ചു.