തെലങ്കാനയിലെ സൂര്യപെടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര് മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ഹൈദരബാദ്-വിജയവാഡ റൂട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിലിടിച്ചായിരുന്നു അപകടം. 36 പേര് ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സൂര്യപെടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.