ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. മൂന്ന് രാജ്യങ്ങളുടെ വിസ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. യുഎഇ, ഓസ്ട്രേലിയ, തായ്ലാന്റ് എന്നിവിടങ്ങളിലെ ഇയാള്‍ക്കുള്ളത്. യുഎഇ, ഓസ്ട്രേലിയ, തായ്ലാന്റ് എന്നിവിടങ്ങളിലെ വിസയാണ് ഇയാള്‍ക്കുള്ളത്. ചക്കര ജോണി എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകനു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.