കൊച്ചി:സിഒഎ പ്രസിഡന്റും കെസിസിഎല്‍ ചെയര്‍മാനും ജനകീയ കേബിള്‍ ടിവി സംരംഭക പ്രസ്ഥാനത്തിന്റെ സാരഥിയുമായിരുന്ന എന്‍ എച്ച് അന്‍വറിന്റെ സ്മരണയ്ക്കായി എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ പ്രഭാഷണങ്ങള്‍ ഇന്ന് നടക്കും. എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡിലെ ടിഡിഎം ഹാളില്‍ വൈകീട്ട് മൂന്ന് മണി മുതലാണ് പ്രഭാഷണങ്ങള്‍. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സ്മാരകപ്രഭാഷണം നടത്തും.
എന്‍എച്ച് അന്‍വര്‍ ട്രസ്റ്റിന്റെ സെക്രട്ടറിയും സിഒഎ ജനറല്‍ സെക്രട്ടറിയുമായ കെ.വി രാജന് സ്വാഗതം പറയുന്ന ചടങ്ങില്‍ ട്രസ്റ്റ് ട്രഷററും സിഒഎ പ്രസിഡന്റുമായ എം. അബുബക്കര്‍ സിദ്ദിഖ് അധ്യക്ഷനായിരിക്കും. എയ്ഡംചീഫ് എഡിറ്റര്‍ സി.എല്‍ തോമസും അനുസ്മരണ പ്രഭാഷണം നടത്തും. ലെയ്ക് ഷോര്‍ ഹോസ്പിറ്റല്‍ എംഡിയും എന്‍എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ. എസ്.കെ അബ്ദുള്ള, കേബിള്‍ സ്കാന്‍ ചീഫ് എഡിറ്റര്‍ എന്‍. ഇ ഹരികുമാര്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് വിജയകൃഷ്ണന് കെ എന്നിവര്‍ പങ്കെടുക്കും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)