നാളെ ഉച്ച വരെ യുഡിഎഫ് ഹർത്താൽ.കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ഉച്ച വരെ യുഡിഎഫ് ഹർത്താൽ.മേയറെക്കെതിരെ കയ്യേറ്റത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
നിർമാണത്തിലിരുന്ന പാലത്തിനു സമീപം മണ്ണിടിഞ്ഞു വീണു. കൊല്ലം കല്ലുപാലത്താണ് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗത്ത് മണ്ണ് ഇടിഞ്ഞത്. രണ്ടു തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം തുടരുന്നു.
തൃശ്ശൂരില്‍ കൊറോണ ബാധിച്ച് ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തിയതി തീരുമാനിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ്...
കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവിലെ കായലോരത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.തോപ്പുംപടി സ്വദേശി ശങ്കുണ്ണിയാണ് മരിച്ചത്.വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന ശങ്കുണ്ണി ഉറക്കത്തിനിടയില്‍ കായലില്‍ വീണതാകാം എന്നാണ് പോലീസ് നിഗമനം.
കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടായിസം. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്....
തിരുവനന്തപുരം: പൊലീസിലെ അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് നിലപാട് അറിയിച്ചത്.സിഎജിയുടെ കണ്ടെത്തലുകളില്‍ പിഎസി പരിശോധന മാത്രം മതിയെന്ന് വിജിലന്‍സ്.
തിരൂരില്‍ ഒരു ദമ്പതികളുടെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ തുടര്‍ച്ചയായി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതക രോഗ സംശയമെന്ന് ആദ്യം ചികിത്സിച്ച ഡോ.നൗഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് സിഡ്സ്...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താന്‍ നീക്കം. ഡിജിപി തസ്തിക എഡിജിപിയായി തരംതാഴ്ത്തണമെന്നാണ് ശുപാര്‍ശ. പോലീസ് മേധാവിയുടെ ശുപാര്‍ശ കേന്ദ്രത്തിനും അയച്ചു. അതേസമയം ഇതിനെതിരെ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി....
തിരുവനന്തപുരം: വാഹനാപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശി ഷൈജു ഗോപു(30) ആണ് മരിച്ചത്. ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്പനിയിലെ ടെക്സിക്കല് ലീഡാണ് ഇയാള്‍.
കൊല്ലം: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിനും സൂപ്പര്‍ മാര്‍ക്കറ്റിനും തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീ ഇതിനോടകം നിയന്ത്രണവിധേയമാക്കി. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍...