കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടായിസം. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍ ബോധം നഷ്ടമായ ശ്രീജേഷിനെ അക്രമികള്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍ നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx