തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികളെ കാണാതായി. ഗോകുല്‍ എന്ന വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
തിരുവനന്തപുരം പള്ളിക്കലില്‍ മതില് കെട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. കുന്നുംപുറത്ത് വീട്ടില്‍ നജീം ( 38) ആണ് മരിച്ചത്. കുത്തേറ്റ സഹോദരന് നൈസാമിന്റെ നില ഗുരുതരമാണ്.
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. തിരുവനന്തപുരം...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ പോലീസിന്റെ പ്രത്യേക സംഘമോ കേസന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. ഒരു അക്ഷരംപോലുമെഴുതാത്ത ശിവരഞ്ജിത്തിന്റെ ഉത്തരകടലാസാണ് സര്‍വ്വകലാശാല പോലീസിന്...
തിരുവനന്തപുരം: ശശി തരൂരിനെ വിമര്‍ശിച്ച് വീണ്ടും കെ. മുരളീധരന് എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മോദി വിരുദ്ധ വികാരത്തിലാണെന്നും ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയാമായിരുന്നതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി...
തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ശാരീരിക പീഡനം ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. പ്രതിയായ അധ്യാപകന് സന്തോഷ്...
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ തിരുവനന്തപുരം സ്വദേശികള്‍ ആലപ്പുഴയില്‍ വാഹനാപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം: വധശ്രമത്തിനും സംഘര്‍ഷത്തിനും ശേഷം അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും.10 ദിവസങ്ങള്‍ക്ക് ശേഷമാണ് കോളേജ് തുറക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ...
തിരുവനന്തപുരം: മുട്ടത്തറയില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. കുഞ്ഞുശങ്കരന് എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ സുഹൃത്ത് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പാളിനും എസ്എഫ്ഐക്കുമെതിരെ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി നിഖില. പ്രിന്‍സിപ്പാള്‍ എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്ന് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച നിഖില പറഞ്ഞു. കോളേജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും...