Kerala

ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് ശാരീരിക പീഡനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പ്രതിയായ അധ്യാപകന്‍ ഒളിവില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ശാരീരിക പീഡനം ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. പ്രതിയായ അധ്യാപകന്‍ സന്തോഷ് കുമാര്‍ ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതേസമയം അധ്യാപകന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ നീതി തേടി കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഉന്നതബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ കഴിയുകയാണ്. സ്‌കൂള്‍ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. അധ്യാപകന്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ ആരോപിച്ചു.  

ജൂലൈ 27നാണ് ശ്രീകാര്യം പൊലീസ് പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഓട്ടിസവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു കുട്ടി. രോഗത്തില്‍ നിന്ന് 90 ശതമാനത്തോളം മുക്തമായിരുന്നു. ഇതിനിടെയാണ് അധ്യാപകന്റെ ശാരീരിക പീഡനത്തിന് ഇരയായത്. കണക്ക് പുസ്തകം കീറിയെറിഞ്ഞ വിദ്യാര്‍ത്ഥി ക്ലാസിന് പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. ഇതേതുടര്‍ന്ന് എന്തിനാണ്പുസ്തകം കീറിയതെന്ന് അറിയാനായി വിദ്യാര്‍ത്ഥിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. പീഡിപ്പിച്ച വിവരം മാതാവിനോടും കൗണ്‍സിലിങ് നടത്തിയ അധ്യാപകനോടും പറയുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും രക്ഷിതാക്കള്‍ തയാറായില്ല. വിദ്യാര്‍ത്ഥി  പീഡനത്തിന് ഇരയായെന്ന് ചൈല്‍ഡ് ലൈനും സ്ഥിരീകരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top