Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരപേപ്പര്‍ ചോര്‍ച്ച; കേസ് അട്ടിമറിക്കുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ പോലീസിന്റെ പ്രത്യേക സംഘമോ കേസന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. ഒരു അക്ഷരംപോലുമെഴുതാത്ത ശിവരഞ്ജിത്തിന്റെ ഉത്തരകടലാസാണ് സര്‍വ്വകലാശാല പോലീസിന് കൈമാറിയത്.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പരീക്ഷ അട്ടിമറി സൂചിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയത്. ഡിഗ്രിയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ശിവരഞ്ജിത്തിനും മറ്റൊരു പ്രതിയായ പ്രണവിനും നല്‍കിയ ഉത്തരപേപ്പറുകളാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ശിവരഞ്ജിത്തിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ പോലീസ് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടത്.

സര്‍വ്വകലാശാല കൈമാറിയ പേപ്പറില്‍ ശിവരഞ്ജിത്ത് ആകെ എഴുതിയിരിക്കുന്നത് പരീക്ഷ നമ്പര്‍ മാത്രം. കൂറേ പേപ്പറുകള്‍ തുന്നിചേര്‍ത്താണ് സര്‍വ്വകലാശാല നല്‍കിയത്. ഒന്നും രണ്ടും സെമസ്റ്ററുകള്‍ തോറ്റ ശിവരഞ്ജിത്തിന് തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയത് നേരത്തെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ മറ്റ് സെമസ്റ്ററുകളുടെ ഉത്തരപേപ്പറുകളും മാര്‍ക്ക് ലിസ്റ്റും പോലീസ് ചോദിച്ചുവെങ്കിലും സര്‍വ്വകലാശാല ഇതുവരെ നല്‍കിയില്ല. ഈ പേപ്പറുകള്‍ ലഭിച്ചാല്‍ മാത്രമേ ഫൊറന്‍സിക് പരിശോധനക്ക് നല്‍കാന്‍ കഴിയൂ. പോലീസ് സ്വമേധായെടുത്ത കേസിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top