തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പാളിനും എസ്എഫ്ഐക്കുമെതിരെ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി നിഖില. പ്രിന്‍സിപ്പാള്‍ എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്ന് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച നിഖില പറഞ്ഞു.
കോളേജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പാളാണ്. പോലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവില്‍ കഴിഞ്ഞത് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് മുറിയിലായിരുന്നുവെന്നും നിഖില വെളിപ്പെടുത്തി.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് കാന്റീനില്‍ പ്രവേശനമില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്ഐയില്‍ ചേര്‍ന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്- നിഖില പറഞ്ഞു.