Breaking News

യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും

തിരുവനന്തപുരം: വധശ്രമത്തിനും സംഘര്‍ഷത്തിനും ശേഷം അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും.10 ദിവസങ്ങള്‍ക്ക് ശേഷമാണ് കോളേജ് തുറക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എഐഎസ്എഫിന് പിന്നാലെ കെഎസ്‌യുവും കോളേജില്‍ ഇന്ന് യൂണിറ്റ് തുടങ്ങിയേക്കും.

അതേസമയം പിഎസ്‌സി ചെയര്‍മാന്‍ ഇന്ന് ഗവര്‍ണറെ കാണും. കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട ആംഡ് പൊലീസ് കോണ്‍സ്റ്റബില്‍ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെ കത്തിക്കുത്തില്‍ ഒളിവിലുള്ള 10 പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top