തൊട്ടില്‍പാലം ചാപ്പന്‍തോട്ടത്തില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വാഴാക്കാലായില് സുകുമാരന്‍ (53) ആണ് മരിച്ചത്. വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്.
തൊട്ടില്‍പാലം കരിങ്ങാട് ഏച്ചില്കണ്ടിയില് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചുഴലി സ്വദേശി പ്രശോഭ് (26) ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു പരിക്കേറ്റവര്‍ ഏച്ചില്കണ്ടി സ്വദേശികളാണ്. ആരുടേയും നില ഗുരുതരമല്ല.
കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ ടാങ്കറിന് പിന്നില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മനു (25) ആണ് മരിച്ചത്. ദേശീയപാതയില്‍ വലിയ കുളങ്ങര പള്ളിമുക്കില്‍ പുലര്‍ച്ചെ ഒന്നരക്കായിരുന്നു അപകടം....
താമരശേരി അടിവാരത്തത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖദീജ നിയ (11) ആണ് മരിച്ചത്. വെണ്ണക്കോട് മൈലാട്പാറക്കല് അബ്ദുള്‍ മജീദിന്റേയും സഫീനയുടേയും മകളാണ്. ഇവരുടെ രണ്ടു...
ജമ്മുകാഷ്മീരില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര് മരിച്ചു. കാഷ്മീരിലെ റെസി ജില്ലയിലാണ് സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജൗരിയില്‍ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒന്‍പതു...
രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് അമ്മയും കാറോടിച്ച മകനും മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച അര്‍ധരാത്രി എടപ്പാളില്‍ വച്ചായിരുന്നു അപകടം. നരിപ്പറമ്പ് പുതുപ്പറമ്പില്‍ വീട്ടില്‍...
ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം തിരയില്‍പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. മുതലപ്പൊഴി സ്വദേശി വിക്ടറിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ജോഷ്വാ രക്ഷപ്പെട്ടു. വികടറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട് താമരശേരിയില്‍ ബസ് കാറിലും ജീപ്പിലുമിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചക്ക് 2.30 യോടെയായിരുന്നു...
ആന്ധ്രാപ്രദേശിലെ ചീറ്റുരിലുണ്ടായ വാഹനാപകടത്തില്‍ നാല് വിദേശികള്‍ ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. അഞ്ച് വിദേശികള്‍ക്കു പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവറും...
കോഴിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ വെങ്ങളത്തിന് സമീപം ലോറിക്ക് പിന്നിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. ലോറി ക്ലീനറാണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്നാണു സൂചന. പോലീസ് സ്ഥലത്തെത്തി...