ജമ്മുകാഷ്മീരില്‍ വാഹനാപകടത്തില്‍ ഒന്‍പതു പേര് മരിച്ചു. കാഷ്മീരിലെ റെസി ജില്ലയിലാണ് സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജൗരിയില്‍ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒന്‍പതു പേരും സംഭവസ്ഥലത്തുവച്ചാണ് മരിച്ചതെന്നാണ് വിവരം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണന്നാണ് വിവരം.