Home app

അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ വാഹനാപകടം; അമ്മയും മകനും മരിച്ചു

രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് അമ്മയും കാറോടിച്ച മകനും മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച അര്‍ധരാത്രി എടപ്പാളില്‍ വച്ചായിരുന്നു അപകടം. നരിപ്പറമ്പ് പുതുപ്പറമ്പില്‍ വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാത്തു(88) മകന്‍ ഗഫൂര്‍ (36) എന്നിവരാണ് മരിച്ചത്. കുഞ്ഞാത്തുവിന്റെ മക്കളായ നഫീസ,ബാവൂട്ടി മരുമകള്‍ ഖദീജ എന്നിവരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് പ്രവേശിപ്പിക്കാന്‍ ചികിത്സയിലുള്ളത്. ഗഫൂര്‍ അമല ആശുപത്രിയിലും കുഞ്ഞാത്തു തൃശൂര്‍ മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.

രോഗിയായ കുഞ്ഞാത്തുവിനെ കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയില്‍ കൊണ്ടുപോയി വീട്ടിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാല്‍ രാത്രി രോഗം മൂര്‍ച്ഛിച്ചതോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശപ്പിക്കാന്‍ കൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ നാട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്. തുടര്‍ന്നാണ് പുലര്‍ച്ചെ രണ്ടു മണിയോടെ മെഡിക്കല്‍ കോളേജിലെത്തിച്ചതെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top