കോഴിക്കോട് തിക്കോടിയില്‍ കാല്നടയാത്രക്കാരന് ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്(61) ആണ് മരിച്ചത്. സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
കണ്ണൂര്‍ എടക്കാട് ബസാറില്‍ കടമ്പൂര് റോഡിന് സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോവുകയായിരുന്ന സണ്‍ ലൈറ്റ് ബസ്സും, തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ആദത്ത്...
തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്ത് കവടിയാര്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തുചാടിയതിനാല്‍ ആളപായം ഉണ്ടായില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു....
ആലപ്പുഴ അമ്പലപ്പുഴ ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് കുമാറാണ് മരിച്ചത്.
വയനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ റഹീന (18)...
ആലപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. അടൂര്‍ പഴകുളം കോട്ടപ്പുറം ആലുംമൂട് കുറ്റിവിള കിഴക്കേതില്‍ ഷാജിയുടെ മകന് ആഷിഖ് (17) ആണ് മരിച്ചത്. അടൂര്‍ ഹയര്‍...
തൃശൂര്‍ ചാലക്കുടി ദേശീയപാതയില്‍ പോട്ട നാടുകുന്നില് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര് മരിച്ചു. രാജഗിരി കോളജിലെ രണ്ട് എംബിഐ വിദ്യാര്‍ഥികളായ കോട്ടയം വട്ടുകുളം സ്വദേശി വല്ലാട്ട് പിമല്...
കൊച്ചി കോലഞ്ചേരി പുത്തന്‍കുരിശില്‍ കാര്‍ അപകടത്തില്‍ രണ്ടു പേര് മരിച്ചു. എറണാകുളം-മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം.
കോട്ടയം ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ നിന്നുവന്ന കെഎസ്ആര്‍ടിസി ബസുമായി...
കെഎസ്ആര്‍ടിസി ബസുകള്‍ കൂടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ശബരിമല പാതയില്‍ നിലക്കലിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.