കോട്ടയത്ത് കനത്ത മഴയില്‍ റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ചിങ്ങവനത്തിനു സമീപമാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് കോട്ടയം- ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
തലസ്ഥാനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ഗായകന് ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന് പ്രത്യേക ദൂതന് വഴിയാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസമായ സെപ്റ്റംബര്‍...
മുതിര്‍ന്ന നടിയും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിത ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിച്ചു. ആലുവ സബ് ജയിലില്‍ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരിയും...
കെഎസ്ആര്‍ടിസി ബസുകള്‍ കൂടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ശബരിമല പാതയില്‍ നിലക്കലിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു കാഷ്മീരിലെ കുപ്വാരയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച കുപ്വാരയിലെ മാചിലിലാണ് സംഭവം. ഭീകരരില്‍നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം...
ഹാദിയ(അഖില) കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷഹിന്‍ ജഹാന് സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയയെ സുപ്രീം കോടതിയില്‍...
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക്...
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നും കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി. ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നുമാണ് മുത്തുകള്‍ കണ്ടെത്തിയത്. കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്. ഇക്കാര്യം...
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഭൂകന്പത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജമ്മു കാഷ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു. പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യന്‍ പോസ്റ്റുകളും വീടുകളും...