ജമ്മു കാഷ്മീരിലെ കുപ്വാരയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച കുപ്വാരയിലെ മാചിലിലാണ് സംഭവം. ഭീകരരില്‍നിന്നു ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.
അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്.
അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന് ഇന്ന് ആക്രമണം നടത്തിയിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യന്‍ പോസ്റ്റുകളും വീടുകളും തകര്‍ന്നിരുന്നു.