Kerala

ചര്‍ച്ചയില്‍ തീരുമാനമായില്ല; കണ്ടെയ്‌നര്‍ ലോറികള്‍ നടത്തുന്ന സമരം നാലാം ദിനത്തില്‍

കൊച്ചി: കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറികള്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുന്നു. ലോറി ഉടമകളുമായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

ടോള്‍ പിരിവിനെതിരെ പ്രതിഷേധം തുടരുന്ന ജനകീയ സമരസമിതിയുമായി ഈ മാസം 16ന് ജില്ലാകലക്ടര്‍ ചര്‍ച്ച നടത്തും. യാത്രാവാഹനങ്ങളിലെ ടോള്‍ പിരിവ് സംബന്ധിച്ച തീരുമാനം ഇതിന് ശേഷമേ ഉണ്ടാകൂവെന്ന ഉറപ്പിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പ്രദേശവാസികള്‍ താല്‍ക്കാലികമായി പിന്‍മാറിയിുണ്ട്.

സര്‍വീസ് റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ സ്വകാര്യവാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിവ് അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ജനകീയ സമരസമിതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top