Kerala

ലോറി സമരം ഒരാഴ്ച പിന്നിടുന്നു ; അരിവില വര്‍ധിക്കാന്‍ സാധ്യത

അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ലോറി സമരം ഒരാഴ്ചയാകുന്നതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു. സമരം ഇനിയും തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്നുറപ്പാണ്. എല്ലാവിധ അവശ്യ സാധനങ്ങളുടേയും വില വര്‍ധിക്കാനും ഇടയുണ്ട്. ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് അരിക്കായി കേരളം ഏറ്റവുമധികം ആശ്രയിക്കുന്നത്. പ്രതിദിനം 600ലധികം ലോറികളാണ് കേരളത്തിലേക്ക് ലോഡുകളുമായെത്തുന്നത്.

കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമാസത്തിലേക്ക് കടക്കുമ്പോള്‍ ധാരാളം വിവാഹങ്ങളും ഓണവും വരുന്നതിനാല്‍ വ്യാപാരികള്‍ അരിയും പലവ്യഞ്ജനങ്ങളുമൊക്കെ ഇപ്പൊഴേ ശേഖരിക്കാറാണ് പതിവ്. ലോറി വരവ് നാമമാത്രമായതിനാല്‍ അതിന് സാധിക്കുന്നില്ല. ലോറി സമരം തുടര്‍ന്നാല്‍ ജയ,സുരേഖ,മട്ട എന്നിവയ്ക്ക് അടുത്തയാഴ്ചയോടെ പൊതുവിപണിയില്‍ വില വ്യത്യാസമുണ്ടാകും.

ദിനം പ്രതി ശരാശരി 75 ലോറികളാണ് അരിയുമായി കൊല്ലം മാര്‍ക്കറ്റില്‍ എത്തിയിരുന്നത്..ഇപ്പോള്‍ അത് നാലിലൊന്നായി കുറഞ്ഞു. ലോറി ഉടമകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമാകാതെ പിരിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top