കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മുന്‍ എംഡി ടോമിന് തച്ചങ്കരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് എംപി ദിനേശിനെ നിയമിച്ചത്.
ഇനി ആകെ നാലു മാസം മാത്രമാണ് ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. എന്നാല്‍ അതിനു ശേഷവും എംഡി സ്ഥാനത്തു തുടരാന്‍ സര്‍ക്കാര്‍ തിരുമാനമെടുക്കാനാണ് സാധ്യത.
അതേസമയം, പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റി. സമരം 18 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.