Kerala

കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ നടപടി വേണമെന്ന് വി.എം. സുധീരന്‍

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ച സംഭവത്തില്‍ ഗണേഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. എംഎല്‍എയുടെയും ഡ്രൈവറിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top