പുതിയ എഐസിസി സെക്രട്ടറി കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.
തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ശ്രീനിവാസനെ നിയമിച്ചത്. തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന് എറണാകുളത്ത് തേവരയിലാണ് താമസം. കോണ്‍ഗ്രസിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി അടുത്തിടെ ശ്രീനിവാസനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി പരിപാടികളില്‍ ഒന്നും ശ്രീനിവാസന് സജീവമായിരുന്നില്ല. എന്നാല്‍ ശ്രീനിവാസന്റെ നിയമനം അനുവദനീയമല്ലെന്നും പിന്‍വാതില്‍ നിയമനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുധീരന് രംഗത്തെത്തിയിരിക്കുന്നത്.