സോച്ചി: ആരാധകര്‍ക്ക് തെറ്റിയില്ല, രാജകീയം തന്നെയായിരുന്നു ലോകകപ്പിലെ സ്പെയിനും പോര്‍ച്ചുഗല്ലും തമ്മിലുള്ള മത്സരം. ഫൈനലിന് മുമ്പ് നടന്ന മറ്റൊരു ഫൈനല്‍ മത്സരമെന്ന് പറയേണ്ടിവരും. അത്രമേല്‍ ആവേശഭരിതമായിരുന്നു മത്സരത്തിലെ ഓരോ നിമിഷവും.
കരുത്തരായ സ്പെയിനിനെതിരെ സ്വപ്നസമാനമായ സമനിലയുമായാണ് പോര്‍ച്ചുഗല്‍ മടങ്ങിയത്. കളിയുടെ നാലാം മിനുട്ടില്‍ സ്പെയിന് ഗോള്‍മുഖത്ത് ഫൗള്‍ ചെയ്യപ്പെട്ടതിന്റെ ഭാഗമായി ലഭിച്ച പെനല്‍റ്റി സമര്‍ത്ഥമായി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ഡീഗോ കോസ്റ്റ സ്പെയിനിന് സമനില നേടിക്കൊടുത്തു. ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയ മത്സത്തില്‍ സ്പെയ്ന്‍ വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും നാച്ചോ ഫെര്‍ണാണ്ടസ് ഒരു ഗോളും നേടി.
ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് പോര്‍ച്ചുഗല്‍ അവിശ്വസനീയമായ സമനില പിടിച്ചെടുത്തത്. സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് മൈതാനത്ത് കാണാനായത്. സ്പെയിനിനെതിരായ സമനില വിജയമായി തന്നെയായിരുന്നു ക്രിസ്റ്റ്യാനോയും പോര്‍ച്ചുഗലും ആഘോഷിച്ചത്.
Highlights:-