Kerala

‘ചാഞ്ചാട്ടക്കാരന്‍’ പരാമര്‍ശത്തില്‍ സുധീരനെതിരെ അമര്‍ഷം വ്യക്തമാക്കി മാണി

യുഡിഎഫ് യോഗത്തില്‍ വി എം സുധീരന്റെ ‘ചാഞ്ചാട്ടക്കാരന്‍’ പരാമര്‍ശത്തില്‍ അമര്‍ഷം വ്യക്തമാക്കി കെ എം മാണി. സുധീരന്‍ യോഗത്തിന് എത്തിയിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു. അതേസമയം മാണിയെ ആശ്വസിപ്പിച്ച് എം.എം ഹസ്സനും കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ചെങ്ങന്നൂര്‍ തോല്‍വിയ്ക്ക് പിന്നാലെ രാജ്യസഭാ സീറ്റും നഷ്ടപ്പെട്ട വിഷമമാണ് സുധീരന്റെതെന്നും കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധത്തിലാണ് മാണിക്കെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും സുധീരന്‍ പ്രതിഷേധിച്ചത്. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഏകദേശ ധാരണയായെങ്കിലും പാര്‍ട്ടിക്കകത്തെ അമര്‍ഷം പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. ഇതിന്റെ ബാക്കിപത്രമായാണ് സുധീരന്‍ ഇന്നത്തെ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് നേതൃത്വം പറയുമ്പോഴും രാജ്യസഭ സീറ്റ് വിവാദം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top