Kerala

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവച്ചു

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവച്ചു. യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്നും ഉന്നതാധികാര സമിതിയില്‍നിന്നും രാജിവയ്ക്കുകയാണെന്നും കെപിസിസി നേതൃത്വത്തിനു അയച്ച ഇ-മെയിലില്‍ പറയുന്നു. രാജ്യസഭാ സീറ്റ് കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ സുധീരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ”സീറ്റ് വിട്ടു കൊടുത്തതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്നായിരുന്നു സുധീരന്റെ പ്രസ്താവന. സുധീകരന്റെ പ്രസ്താവനയ്ക്കുപിന്നാലെ പാര്‍ട്ടിയില്‍ പരസ്യ പ്രതികരണം വിലക്കിയിരുന്നു. ഇതിനുശേഷം നടന്ന യുഡിഎഫ് യോഗത്തിലൊന്നും സുധീരന്‍ പങ്കെടുത്തിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top