മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ സിബിഐ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പിഎന്‍ബിയില്‍ നിന്നുള്ള ജാമ്യപത്രം ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഇരുവരും പണമെത്തിച്ചത് ഹവാല വഴിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 12,300 കോടിയുടെ തട്ടിപ്പാണ് ഇരുവരും പിഎന്‍ബി വഴി നടത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ പണം മുംബൈയിലെ കമ്പനിയിലേക്ക് ഹാവാല വഴി അതേദിവസം തന്നെ എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പടുവിച്ചത്.
നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്
By
April 8, 2018 11:37 am