ഡൊമിനിക:വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ. ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. ഡൊമിനിക്കയിൽനിന്ന് ഇന്ത്യയ്ക്കു കൈമാറാൻ ധാരണയായി. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്.
വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറും
By
May 27, 2021 8:37 am