ദില്ലി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ്സ് ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍ മരവിപ്പിച്ചു. 41 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി.
നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവയില്‍ രണ്ട് അക്കൗണ്ടുകള്‍ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്റെ സഹോദരി പുര്‍വി മോദിയുടെ പേരിലും ഉള്ളതാണ്. നാല് അക്കൗണ്ടുകളിലായി 41,46,75,000 രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.