Home app

മെക്‌സിക്കോയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

മെക്‌സിക്കോയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ലൂസിയാനോ റിവേര എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബജ കലിഫോര്‍ണിയയിലാണ് സംഭവം. ബജ കലിഫോര്‍ണിയയിലെ റൊസാരിറ്റോ നഗരത്തിലുള്ള ബാറില്‍ വച്ചാണ് 33കാരനായ റിവേരയ്ക്ക് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആല്‍ഫ്രെഡോ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമായെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം വെടിവയ്പിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍ച്ച് മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ ആറ് മാധ്യമപ്രവര്‍ത്തകരാണ് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത്.

2017ല്‍ ഇതുവരെ 10 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മെക്‌സിക്കോയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ നടുക്കം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top