ഡല്‍ഹി: പൊലീസിന് നേരെ നാലംഗ സംഘം വെടിയുതിര്‍ത്തു. ഡല്‍ഹി രാജ്യതലസ്ഥാനത്തെ അക്ഷര്‍ധാം ക്ഷേത്രത്തിനടുത്ത് വെച്ച് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തത്. പൊലീസ് പ്രത്യാക്രമണം നടത്തിയപ്പോള്‍ സംഘം കാര്‍ ഓടിച്ച് കടന്നുകളഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഡല്‍ഹിയിലെ ഗീതാ കോളനി ഫ്ലൈ ഓവര്‍ വരെ ആക്രമിച്ച സംഘത്തെ പിന്തുടര്ന്നുവെങ്കിലും പിടികൂടാനായില്ലെന്ന്ഡല്ഹി ഈസ്റ്റ് ഡിസിപി ജസ്മീത് സിംഗ് പറഞ്ഞത്. കാര്‍ എവിടെയാണെന്നുള്ളത് ഇനിയും കണ്ടെത്താനായിട്ടില്ല.
നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.