കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ വനിതാ കമ്മിഷന് കേസെടുക്കണമെന്ന് സി.പി.ഐ നേതാവും ദേശീയ വനിതാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ആനിരാജ. പിസി ജോര്‍ജ് ദിലീപിന്റെ ‘പെയ്ഡ് ഏജന്റ്’ ആണോയെന്ന് സംശയമുണ്ട്. ജോര്‍ജുമായി ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് എം.എല്‍.എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെ വിമര്‍ശിച്ചും ദിലീപിനെ പിന്തുണച്ചും പി.സി. ജോര്‍ജ് ഇന്നലെയാണ് രംഗത്തെത്തിയത്. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും ഡല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ ആവശ്യം.