Latest News

സര്‍പ്രൈസായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് കരുതി അമ്മ വെടിവെച്ചു

വാഷിംഗ്ടണ്‍: അമ്മയ്ക്ക് സര്‍പ്രൈസായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് അമ്മ വെടിവെച്ചു. വെടിവയ്പ്പില്‍ 18 കാരിയായ മകള്‍ക്ക് പരിക്കേറ്റു. വെടികൊണ്ടത് കയ്യിലായിരുന്നതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു. മകള്‍ അമ്മയോട് പറയാതെയാണ് കോളേജില്‍ നിന്ന് വീട്ടിലെത്തിയത്. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം.

അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38 സ്‌പെഷ്യല്‍ റിവോള്‍വറാണ് ഉണ്ടായിരുന്നത്. വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ശബ്ദം കേട്ടതോടെ ഇവര്‍ പരിഭ്രാന്തയായി. കിടപ്പുമുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടന്‍ തന്നെ തോക്കെടുത്ത് വെടിയുതിര്‍ത്തെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ വെടിയേറ്റത് സ്വന്തം മകള്‍ക്കാണെന്ന് അറിഞ്ഞതോടെ അമ്മ തകര്‍ന്നുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top