റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരപരുക്കേറ്റ്, ചോരയൊലിച്ച ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞുമാറുന്ന ദൃശ്യം കണ്ണുനിറയിക്കുന്നതാണ്. ആനയെ ഇടിച്ച ട്രെയിനിന്റെ എന്‍ജിനും തകര്‍ന്നു. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി എക്സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എഴുന്നേറ്റ് നില്ക്കാനാവാത്ത ആന ഇഴഞ്ഞാണ് മാറിയത്.വെള്ളിയാഴ്ച്ച രാവിലെ 8.30നാണ് ദാരുണമായ സംഭവം നടന്നത്.
പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു; കരളലിയിക്കുന്ന വീഡിയോ
By
September 28, 2019 11:55 am