പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലുള്ള കാട്ടാനയുടെ നിലയില്‍ മാറ്റമില്ല. മയക്കുവെടി വെച്ചാല്‍ ആനയുടെ ജീവന് അപകടത്തിലാകുമെന്നതിനാല്‍ ചികില്‍സ നല്‍കുന്നത് വെല്ലുവിളിയാണ്. വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സഖറിയ ഇന്ന് ആനയെ നിരീക്ഷിച്ച ശേഷം ചികില്‍സയുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കും.
തമിഴ്നാട് അതിര്‍ത്തിയില്‍ ആനക്കട്ടി കീരിപ്പതി ഭാഗത്താണ് ആന നില്‍ക്കുന്നത്. അവശനിലയിലാണ് ആനയെ കണ്ടതെന്നാണ്
തമിഴ്നാട് വനംവകുപ്പിന്റെയും റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഷോളയൂര്‍ മേഖലയില്‍ ഇരുപതിലധികം വീടുകള്‍ ആന തകര്‍ത്തതായാണ് വിവരം. ബുള്‍ഡോസര്‍ എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത്.