ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന് കാര്‍ത്തിയും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.
ചിദംബരത്തിന് നിര്‍ണായക ദിനം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
By
September 5, 2019 9:16 am