Kerala

സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്

മടക്കിമല: കല്‍പ്പറ്റയ്ക്ക് സമീപം മടക്കിമലയില്‍ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 5 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top