ബോളിവുഡ് താരസുന്ദരിമാര്‍ പ്രധാനവേഷത്തിലെത്തുന്ന ‘വീരെ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ദിവസങ്ങള്‍ക്കുളളില്‍ നിരവധിപേരാണ് ഗാനം സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. സാധാരണ നായകനു ചുറ്റും ആടിപ്പാടുന്ന നായികമാരാണെങ്കില്‍ ഇവിടെ നേരെ മറിച്ചാണ്. കരീന കപൂര്‍, സോനം കപൂര്‍, സ്വാര, ശിഖ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
പ്രശസ്ത റാപ് ഗായകന് ബാദ്ായാണ് ഗാനം പാടിയിരിക്കുന്നത്. ബാദ്ഷായുടെ വരികള്‍ക്കൊപ്പം നായികമാര്‍ ചുണ്ടനക്കുന്നതും ഗാനത്തെ വ്യത്യസ്തമാക്കുന്നു.