വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുക്കൊണ്ടിരിക്കുകയാണ് നടി സോനം കപൂര്‍. അച്ഛനും നടനുമായ അനില്‍ കപൂറിനൊപ്പം സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ച് നടിക്കെതിരെ സൈബര്‍ സദാചാര വാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് അച്ഛനൊപ്പം വന്നത് മോശമായെന്നാണ് ഒരുകൂട്ടം ആളുകള്‍ പറയുന്നത്. ഈ രീതിയില്‍ വസ്ത്രം ധരിച്ച് അച്ഛന്റെ അരികില്‍ നില്ക്കാന് വിഷമമൊന്നും തോന്നിയില്ലെന്നും ചോദിക്കുന്നവരുണ്ട്.മലംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് അനില്‍ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം.