Cricket

ഓസീസിന്റെ പരിശീലകനായി ജസ്റ്റിന്‍ ലാംഗറെത്തുന്നു

സിഡ്‌നി: നാണക്കേടില്‍ മുങ്ങിനില്‍ക്കുന്ന ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെത്തുന്നു. മുന്‍ ഓപണിങ് ബാറ്റ്‌സ്മാന്‍ ജസ്റ്റിന്‍ ലാംഗറാണ് പുതിയ പരിശീലകനായി നിയമിതനായിരിക്കുന്നത്. ഈ മാസം 22 മുതല്‍ നാലു വര്‍ഷത്തേക്കാണ് കരാര്‍.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഏറെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുേമ്പാഴാണ് 47കാരന്‍ പരിശീലകപദവി ഏറ്റെടുക്കുന്നത്. രണ്ട് ആഷസ് ടൂര്‍ണമെന്റുകളും ഏകദിന, ട്വന്റി20 ലോകകപ്പുകളും ഇതിനിടയില്‍ കടന്നുവരും. ടീമിനെ നാണക്കേടില്‍ നിന്ന് മുക്തമാക്കി പുതിയ ഊര്‍ജം പകരുകയാണ് ജസ്റ്റിന്‍ ലാംഗറിന്റെ ആദ്യദൗത്യം.

പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ടീമില്‍ നിന്നും പുറത്തായിരുന്നു. ഇതിന് പിന്നാലെ ഡാരന്‍ ലെഹ്മാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് മുന്‍ സഹതാരത്തിന്റെ എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top