Business

വിപണിയില്‍ വീണ്ടും ഇടിവ്

ആഗോള വിപണിയുടെ ചുവടൊപ്പിച്ച് വ്യാപാര വാരാന്ത്യ ദിവസമായ വെള്ളിയാഴ്ച വിപണിയില്‍ വിലയിടിഞ്ഞു. ഐടി, ഫാര്‍മ ഓഹരികളാണ് വില സൂചികയെ പിന്നോട്ടടിച്ചത്. സെന്‍സെക്‌സ് 187 പോയിന്റ് കുറഞ്ഞ് 34915ലാണ് ക്ലോസ് ചെയ്തത്. കനത്ത പ്രഹരമേറ്റ ഫാര്‍മ ഓഹരികളാണ് നിഫ്റ്റി ഫാര്‍മ ഇന്‍ഡക്‌സില്‍ 1 ശതമാനം കുറവ് രേഖപ്പെടുത്തിയത്. നിഫ്റ്റി 61 പോയിന്റ് ഇടിഞ്ഞ് 10618ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റിയ്ല്‍ പ്രധാന നഷ്ടമുണ്ടാക്കിയത് ബജാജ് ഓട്ടോ , ഐടിസി, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ്. നഷ്ടം 2 ശതമാനത്തോളം വരും.

നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍ അദാനി പോര്‍ട്‌സ്, ഗെയ്ല്‍, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ക്ക് ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ വില വര്‍ധിച്ചിരുന്നു. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് മൂന്ന് ശതമാനം വിലയിടിഞ്ഞത് വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടു. വരാനിരിക്കുന്ന കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പും ആഗോള ഓഹരി വിപണിയിലെ മാന്ദ്യവുമാണ് നിക്ഷേപകരെ ഒരു പരിധിവരെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top