സ്വവര്‍ഗ ദമ്പതികളുടെ പ്രണയകഥ അവതരിപ്പിക്കുന്ന ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ശുഭ് മംഗള്‍ സ്യാദ സാവധാനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് ട്വിറ്ററില്‍ ‘മികച്ചത്’ എന്നാണ് കുറിച്ചത്.
ആയുഷ്മാന്‍ ഖുറാനയും ജിതേന്ദ്ര കുമാറും അഭിനയിച്ച ശുഭ് മംഗള്‍ സ്യാദ സാവധാനെക്കുറിച്ച് കഴിഞ്ഞ ദിവസം എല്‍ജിബിടിക്യു അവകാശ പ്രവര്‍ത്തകനായ പീറ്റര്‍ ടാച്ചല്‍ ട്വീറ്റ് ചെയ്തിരുന്നു.
India: A new #Bollywood rom-com featuring a gay romance is hoping to win over older people, following the decriminalisation of homosexuality. Hurrah! https://t.co/U6qO9PucV3 @TheQueerAsia @beinglgbti @cadrsunilgupta @NazProjectLdn
— Peter Tatchell (@PeterTatchell) February 20, 2020
ഇന്ത്യയില്‍ ‘സ്വവര്‍ഗാനുരാഗത്തിന് നിയമപരമായ വിലക്ക്’ ഒഴിവാക്കിയതിന് ശേഷം ‘സ്വവര്‍ഗ്ഗാനുരാഗം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സിനിമ ഒരുക്കാനുള്ള നിര്‍മ്മാതാക്കളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രശംസ.
Great! https://t.co/eDf8ltInmH
— Donald J. Trump (@realDonaldTrump) February 21, 2020