Latest News

മാനഭംഗത്തിനിരയായ ഉന്നാവോ പെണ്‍കുട്ടിയുടെ കാറപകടത്തില്‍ ദുരൂഹത; ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായിച്ച നിലയില്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ മാനഭംഗപ്പെടുത്തിയതിനു പരാതി നല്‍കിയ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചായമടിച്ചു മറച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് കോടതി അനുവദിച്ച സുരക്ഷ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. അപകടത്തില പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അപകത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. റായ്ബറേലി ജില്ലാ ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഉന്നാവോ എംഎല്‍എ കുല്‍ദ്ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് പരാതി. 2017 ജൂണ്‍ 4 നാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ജോലി അന്വേഷിച്ച് എംഎല്‍എയുടെ വീട്ടിലെത്തിയപ്പോള്‍ മാനംഭംഗപ്പെടുത്തിയെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം പോലീസ് കസ്റ്റഡിയില്‍ മരിച്ചു. കേസില്‍ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പെണ്‍കുട്ടിയും അമ്മയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. ഇതേ തുടര്‍ന്ന്  സിബിഐക്ക് കേസ് കൈമാറുകയും എംഎല്‍എ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top