Latest News

ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ്പ്; മൂന്നു മരണം

കാലിഫോര്‍ണിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്. വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top